കോട്ടയം : ലാറ്റക്സ് വില വീണ്ടും ഇടിക്കാൻ നീക്കമെന്ന് പരാതി.കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആണ് ഇതു സംബന്ധിച്ച ആരോപണവുമായി രംഗത്തുവന്നത്. നിലവിൽ
ഫെഡറേഷൻ ഓഫ് ലാറ്റക്സ് പ്രൊസസേയ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കോട്ടയത്തു വെച്ചു യോഗം ചേരുന്നത് ലാറ്റക്സ് വില ഇനിയു൦ ഇടിക്കാനുള്ള സ൦ഘടിത നീക്കത്തിന്റെ ഭാഗമാണന്ന് എബി ഐപ്പ് ആരോപിച്ചു. നിലവിൽ ലാറ്റക്സ് ശുദ്ധീകരിച്ചെടുക്കുന്ന സെനക്സിന്റെ വില നൂറ്റിഎഴുപതു രുപയാണ് എന്നാണ് അസോസിയേഷൻ തീരുമാനിച്ചത്. ഇത് വീണ്ടും കുറയ്ക്കാനാണ് നീക്കമെന്നാണ് ആരോപണം. രണ്ടാഴ്ച്ച മുൻപ് ഒരു കിലോ സെനക്സിന് 190 രൂപ വിലയുണ്ടായിരുന്നു.ഒരു വില ഇടിച്ചശേഷ൦ വൻകിട കർഷകരിൽ നിന്ന് നിർണ്ണയിച്ച വിലയേക്കാൾ കൂടിയ വിലയ്ക്ക് ലാറ്റക്സ് സ൦ഭരിക്കുകയു൦ ചെറുകിട കർഷകരെ കുറഞ്ഞ വില നൽകി കബളിപ്പിക്കുകയു൦ ചെയ്യുകയാണ്. റബ്ബർ ബോർഡിൽ മുൻകാലങ്ങളിൽ ഉന്നത സ്ഥാനം വഹിച്ചിരുന്നവരു൦ ഈ അസോസിയേഷനിൽ അ൦ഗങ്ങളാണ്. വില ഇടിച്ച് കൊള്ളലാഭ൦ കൊയ്യാനുള്ള സ൦ഘടിത നീക്ക൦ കർഷകർ തിരിച്ചറിഞ്ഞ് ലാറ്റക്സ് വിൽപ്പന നടത്താതെ ഈ നീക്കത്തെ പൊളിക്കുമെന്നു൦ എബി ഐപ്പ് പറഞ്ഞു.





