തിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം.
യുവാവിനെ മറ്റൊരു ഡെലിവറി ജീവനക്കാരനാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.
കോവളം കെ. എസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനു (37) വിനാണ് ഗുരുതര പരിക്കേറ്റത്.
കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറാണ് ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച രാത്രി വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിലെ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം.
ഷാനുവിൻ്റെ ഉടമസ്ഥതയിലുള്ള കട പ്രതിയ്ക്ക് വിൽക്കാത്തതിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഭക്ഷണം ഓർഡർ എടുക്കാനെത്തിയപ്പോൾ പ്രതി എത്തുകയും അസഭ്യം വിളിക്കുകയും ചെയ്ത
ശേഷം ബുള്ളറ്റിൻ്റെ താക്കോൽ കൂട്ടത്തിനൊപ്പമുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്തിനു നേരെ ആക്രമിച്ചുവെന്നാണ് പരാതി.
ഒഴിഞ്ഞു മാറിയപ്പോൾ ആയുധം തലയുടെ പുറകിൽ കൊണ്ട് മുറിഞ്ഞുവെന്നും
വീണ്ടും മുഖത്തിന് നേരെ ആക്രമിച്ചപ്പോൾ മൂക്കിനു സമീപത്ത് മുറിവേറ്റുവെന്നും ഷാനു പറഞ്ഞു.






