കോബാലമിൻ എന്നും അറിയപ്പെടുന്ന വിറ്റാമിൻ ബി12 ശരീരത്തിന്റെ നാഡീവ്യൂഹത്തിന്റെ പ്രവർത്തനം, ചുവന്ന രക്താണുക്കളുടെ നിർമ്മാണം, ഡി.എൻ.എ (DNA) സംശ്ലേഷണം എന്നിവയ്ക്ക് അത്യാവശ്യമായ ഒരു ജലത്തില്‍ ലയിക്കുന്ന വിറ്റാമിനാണ്.
കോബാലമിൻ എന്നും അറിയപ്പെടുന്ന വിറ്റാമിൻ ബി12 ശരീരത്തിന്റെ നാഡീവ്യൂഹത്തിന്റെ പ്രവർത്തനം, ചുവന്ന രക്താണുക്കളുടെ നിർമ്മാണം, ഡി.എൻ.എ (DNA) സംശ്ലേഷണം എന്നിവയ്ക്ക് അത്യാവശ്യമായ ഒരു ജലത്തില്‍ ലയിക്കുന്ന വിറ്റാമിനാണ്. സ്ത്രീകളില്‍ വിറ്റാമിൻ ബി12 ന്റെ കുറവ് ഉണ്ടായാല്‍ ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍.
കാരണമില്ലാത്ത നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം. നന്നായി ഉറങ്ങിയിട്ടും തളർച്ച അനുഭവപ്പെടുന്നത് പലപ്പോഴും ഒരു പ്രധാന മുന്നറിയിപ്പ് ലക്ഷണമാണ്. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്ന ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് വിറ്റാമിൻ ബി12 അത്യന്താപേക്ഷിതമാണ്. ബി12-ന്റെ അളവ് കുറയുമ്പോള്‍ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും, ഇത് കഠിനവും വിട്ടുമാറാത്തതുമായ ക്ഷീണത്തിന് കാരണമാവുകയും ചെയ്യുന്നു.
കൈകളിലോ കാലുകളിലോ തരിപ്പ് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. കൈകാലുകളില്‍ സൂചി കുത്തുന്നതുപോലെയുള്ള അനുഭവം അല്ലെങ്കില്‍ മരവിപ്പ് അനുഭവപ്പെടുന്നത് നാഡികളെ ബാധിക്കുന്ന പ്രശ്നങ്ങളുടെ സൂചനയാണ്. നാഡികള്‍ക്ക് ചുറ്റുമുള്ള സംരക്ഷണ ആവരണമായ 'മൈലിൻ' (myelin) ഉല്‍പ്പാദിപ്പിക്കാൻ വിറ്റാമിൻ ബി12 സഹായിക്കുന്നു. ഇതിന്റെ കുറവ് വർദ്ധിക്കുമ്പോള്‍ നാഡികളില്‍ അസ്വസ്ഥതയ്ക്കും സംവേദന ശേഷിയിലുള്ള തകരാറിനും കാരണമാവുകയും ചെയ്യുന്നു.
തുടർച്ചയായ 'ബ്രെയിൻ ഫോഗ്'ആണ് മറ്റൊരു ലക്ഷണം. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ചെറിയ തോതിലുള്ള ഓർമ്മക്കുറവ്, അല്ലെങ്കില്‍ മാനസികമായ മന്ദത എന്നിവ ശരീരത്തില്‍ വിറ്റാമിൻ ബി12-ന്റെ അളവ് കുറയുന്നത് മൂലമുണ്ടാകാം. ഇതിന്റെ കുറവ് തുടക്കത്തില്‍ തന്നെ ബുദ്ധിപരമായ പ്രവർത്തന തകരാറുകളായും ചിന്താപ്രക്രിയയുടെ വേഗത കുറയുന്നതായും പ്രകടമായേക്കാം.






