കോട്ടയം: നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ വീട് നിർമ്മാണമടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
സിമന്റ്, കമ്പി ഉള്‍പ്പെടെയുള്ളവയ്ക്ക് 20 മുതല്‍ 25 ശതമാനം വരെ വില വർദ്ധിച്ചപ്പോള്‍ വയറിംഗ്, സാനിറ്ററി ഉത്പന്നങ്ങളുടെ വിലയില്‍ 40 ശതമാനത്തിന്റെ വർദ്ധനയുണ്ടായി.
വിലക്കയറ്റത്തിനൊപ്പം കരിങ്കല്ല് ഉള്‍പ്പെടെയുള്ളവയ്ക്ക് ക്ഷാമം കൂടിയായതോടെ സാധാരണക്കാരുടെ വീട് നിർമ്മാണവും തദ്ദേശ സ്ഥാപനങ്ങളിലെ കരാർ ജോലികളും തടസപ്പെടുന്ന അവസ്ഥയായി.






