വൈറല്‍ പനി ബാധിച്ചവരിലാണെങ്കില്‍ വലിയൊരു വിഭാഗം പേരിലും ഇതിന് ശേഷവും ചുമ നീണ്ടുനില്‍ക്കുന്നത് കാണാം. കാര്യമായ രീതിയിലാണീ ചുമ ഇവരുടെ നിത്യജീവിതത്തെ അലോസരപ്പെടുത്തുന്നത്.
തേൻ കഴിക്കുന്നത് ചുമയ്ക്ക് നല്ലരീതിയില്‍ ആശ്വാസം നല്‍കും. രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള തേനിന്റെ കഴിവാണിവിടെ സഹായകമാകുന്നത്. തൊണ്ടവേദന ലഘൂകരിക്കാനും തേൻ സഹായകമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ തേൻ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി, ഇതിലേക്ക് അല്പം നാരങ്ങാനീരും കൂടെ ചേര്‍ത്ത് കഴിച്ചാല്‍ മതി
ഇഞ്ചിയും ചുമയും ജലദോഷവും പോലുള്ള അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ഔഷധമാണ്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന 'ജിഞ്ചറോള്‍' എന്ന ഘടകമാണിതിന് സഹായകമാകുന്നത്. ചായയില്‍ ചേര്‍ത്തോ പിഴിഞ്ഞ് നീരെടുത്തോ എല്ലാം ഇഞ്ചി കഴിക്കാവുന്നതാണ്.
മഞ്ഞളും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താൻ സഹായിക്കുന്നൊരു ഘടകമാണ്. ഇതിലടങ്ങിയിരിക്കുന്ന 'കുര്ക്കുമിൻ' ആണ് അണുബാധകളെ ചെറുക്കുന്നത്. ഇളം ചൂടുവെള്ളത്തില്‍ അല്പം മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുകയോ അല്ലെങ്കില്‍ സലാഡില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാ.
നാല്...
പുതിനയിലയും ചുമയ്കക്ക് ആശ്വാസത്തിനായി കഴിക്കാവുന്നതാണ്. ഇത് തൊണ്ടയിലുള്ള അസ്വസ്ഥതകളെ ലഘൂകരിക്കാനും സഹായിക്കും. പുതിനയില അധികവും ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. പുതിനയില്‍ അടങ്ങിയിരിക്കുന്ന 'മെന്തോള്' ആണ് ഇതിനെല്ലാം സഹായകമാകുന്നത്






