കോട്ടയം: മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വിളക്കിത്തല നായർ (വി.എൻ ) സമാജത്തിന് എൻ.ഒ.സി. നൽകിയതും പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാർ നിരസിച്ചതുമായ എയ്ഡഡ് കോളേജ് അനുവദിക്കുക, സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും സമുദായത്തിന് പ്രാതിനിധ്യം നൽകുക, സർക്കാർ അർദ്ധ സർക്കാർ നിയമനങ്ങളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിളക്കിത്തല നായർ സമാജം സംസ്ഥാന ഭാരവാഹികൾ എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, വിനു വി ജോൺ എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് എന്നിവർക്ക് നിവേദനം നൽകി.
വി.എൻ. സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു, പ്രസിഡന്റ് അഡ്വ. കെ.ആർ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.എൻ . മോഹനൻ, ട്രഷറർ കെ.കെ. അനിൽകുമാർ, സെക്രട്ടറി സുജ ബാബു, രജിസ്ട്രാർ പള്ളിക്കൽ മുരളി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായി ഭാരവാഹികൾ പറഞ്ഞു.






