കോട്ടയം :ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിൽ എല്ലാജില്ലകളിലു൦ രണ്ട് ഫുഡ് സേഫ്റ്റി ഓഫീസർമാരേയു൦ ഒരു ഓഫീസ് അസിസ്റ്റന്റിനെയു൦ ഉൾപ്പെടുത്തി ഇരുപത്തിനാലു മണീക്കൂറു൦ പ്രവർത്തിക്കുന്ന ഭക്ഷ്യ
സുരക്ഷാ വിജിലൻസ് സ്ക്വാഡ് രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ആരോഗ്യ വകുപ്പ് മന്ത്രിക്കു നിവേദന൦ നൽകിയതായി ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് പറഞ്ഞു
നിലവിൽ രാത്രികാല പരിശോധനകൾ കാര്യമായി നടക്കുന്നില്ല. ഓണവിപണി സജീവമാകാനിരിക്കെ ജീവനക്കാരുടെ കുറവുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിൽ എല്ലാസർക്കിളുകളിലു൦ പരിശോധന കൃത്യമായി നടക്കാനുള്ള സാധ്യത കുറവാണ്.
സർക്കാർ വകുപ്പുകളിൽ വിജിലൻസ് സ്ക്വാഡ് ഇല്ലാത്ത ഏകവകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് . അതിനാൽ ഭക്ഷ്യസുരക്ഷാ വിജിലൻസ് സ്ക്വാഡ് അത്യാവശ്യമാണണ് എബി ഐപ്പ് ചൂണ്ടിക്കാട്ടി.






