കോട്ടയം: ലഹരി സംഘങ്ങളുടെ പിടിയിൽ നഗരം, നഗരത്തിൻ്റെ ഹൃദയഭാഗത്തു കൂടി പോലും രാത്രി നടക്കാൻ പറ്റാത്ത അവസ്ഥയെന്നു ജനം.
ആക്ഷൻ സിനിമകളെ വെല്ലുന്ന ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗര
ത്തിൽ നടന്നത്. ഗുണ്ടായിസവും ക്വട്ടേഷനുകളുമാണ് അര ങ്ങേറുന്നതെന്നു പൊലീസും പറ യുന്നു. ലഹരിവേട്ട ഒരു വശത്ത് നടക്കുമ്പോൾ തന്നെ രാത്രി ലഹരിമരുന്ന് ഉപയോഗിച്ച ശേഷം വടിവാളും മറ്റുമായി ബൈക്കിൽ കറങ്ങി ക്വട്ടേഷൻ സംഘങ്ങൾ.
അര്‍ദ്ധരാത്രിയിലെ കൊലപാതത്തില്‍ നടുങ്ങി നിൽക്കുകയാണ് കോട്ടയം നഗരം. ഇരുട്ടിന്റെ മറവില്‍ സുരക്ഷിതമാകാതെ രാവുകള്‍
ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ തർക്കം ഒരാളുടെ ജീവനെടുത്തതോടെ കോട്ടയം നഗരത്തിലെ രാത്രികാല സുരക്ഷ വീണ്ടും ചോദ്യചിഹ്നമാവുകയാണ്.
സംഘർഷങ്ങള്‍ പതിവ്
രാത്രികാലത്ത് പൊലീസ് പെട്രോളിംഗ് സംഘങ്ങള്‍ നഗരത്തില്‍ സജീവമാണെങ്കിലും പല കോണുകളിലും മദ്യപിച്ചുള്ള വഴക്കുകള്‍, അസഭ്യം വിളിക്കല്, സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം എന്നിവ നഗരത്തില്‍ പതിവായി മാറുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. മുമ്പ് കോജേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗാന്ധിസ്വയറിന് സമീപം സമൂഹ്യവിരുദ്ധർ പെണ്‍കുട്ടിയെ മർദ്ദിച്ചതും കൊല നടന്ന സ്ഥലത്തിന് സമീപമാണ്.
പേടിച്ചിട്ട് പുറത്തിറങ്ങാൻ വയ്യ!
ബസ് സ്റ്റാൻഡ്, റെയില്വേസ്റ്റേഷൻ എന്നിവിടങ്ങളില്‍ നിന്ന് നിരവധി പേരാണ് രാത്രികാലങ്ങളില്‍ നഗരത്തിലേക്ക് എത്തുന്നത്.
പ്രധാന ജംഗ്ഷനുകളിലും വ്യാപാര കേന്ദ്രങ്ങള്‍ക്ക് സമീപവും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയർത്തുന്നു.
മാദ്ധ്യമ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി രാത്രി വൈകിയും ജോലി കഴിഞ്ഞ് കാല്‍നടയായും വാഹനങ്ങളിലുമായി യാത്ര ചെയ്യുന്ന നിരവധി പേരാണ് നഗരത്തെ ആശ്രയിക്കുന്നത്.
രാത്രിയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ, നഗരത്തില്‍ പൊലീസ് സാന്നിദ്ധ്യം വർദ്ധിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യണം.
പൊലീസിൻ്റെ ശ്രദ്ധ പതിയേണ്ട സ്ഥലങ്ങൾ
തിരുനക്കര മൈതാനം, നാഗമ്പടം ബസ് സ്റ്റാൻഡ്, കെസ്ആർടിസി സ്റ്റാൻഡ്, നെഹ്റു സ്റ്റേഡിയം, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, പഴയ പ്രൈവറ്റ് സ്റ്റാൻഡ്, വയസ്ക്കര ജില്ലാ ആയൂർവേദാശുപത്രി പരിസരം, ടിബിക്ക് എതിർവശം ചന്തക്കടവ് റോഡ്, കോടിമത എംജി റോഡും പരിസരവും.ഇവിടങ്ങളിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കണം.






