തിരുവനന്തപുരം:ദില്ലിയില്‍ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ അനുകൂലിച്ച് മഹിള മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ മകള്‍.
മഹിളാ മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് മാവൂർ റോഡ് കൗണ്‍സിലറുമായ ശ്രീജ നായരുടെ മകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തെ അനുകൂലിച്ച് പോസ്സ് ഷെയർ ചെയ്തത്.
നിരവധി ആളുകളാണ് ദില്ലിയിലെ യുവജന – വിദ്യാർത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ച സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി സിനിമാതാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അത്തരത്തില്‍ അനുകൂല പോസ്റ്റ് പങ്കുവച്ച മോഹൻലാലിന്റെ മകള്‍ വിസ്മയക്ക് നേരെ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതിനു പിന്നാലെ മോഹൻലാലിന് നേരെയും ഒരു വിഭാഗം സൈബർ ആക്രമണവുമായി എത്തിയിരുന്നു.
നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്ത് അലയടിക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് സിനിമാരംഗത്തെ നിരവധിപ്പേർ ഐക്യദാർഢ്യം അർപ്പിച്ച് രംഗത്തെത്തിയിരുന്നു.
ആസിഫ് അലി, ടൊവിനോ തോമസ്, നസ്ലെൻ, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്, ഇന്ദ്രജിത്ത് സുകുമാരന്‍, നിഖില വിമല്‍, ജോജു ജോര്‍ജ്, ഗൗരി കിഷന്, പ്രിയ വാര്യര്‍, ശാന്തി ബി, രഞ്ജിനി ഹരിദാസ്, ദിവ്യ പ്രഭ, വിസ്മയ മോഹന്‍ലാല്‍, ചന്തു സലിംകുമാര്‍, ഹാഷിര്‍, സംവിധായകരായ ആഷിഖ് അബു, മഹേഷ് നാരായണന് എന്നിവർ തെരുവില്‍ പൊരുതുന്ന വിദ്യാർഥികള്‍ക്ക് ഇതിനോടകം ഐക്യദാർഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു






