കോട്ടയം : മാക്കേക്കടവ് - നേരേകടവ് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നേരേകടവ് ഭാഗത്ത് ഗതാഗത നിയന്ത്രണം. നേരേകടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
ജൂലൈ 27 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.






