കോട്ടയം : പാറത്തോട്-പാലപ്ര റോഡിൽ റോഡിൽ പുനരുദ്ധാരണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാറത്തോട് മുതൽ പിണ്ണാക്കനാട് റോഡ് തിരിയുന്ന ജംഗ്ഷൻ വരെയുള്ള പുനരുദ്ധാരണമാണ് നടക്കുന്നത്.
ഈ സാഹചര്യത്തിൽ ഇതുവഴിയുള്ള വാഹന ഗതാഗതം ജൂലൈ 27 മുതൽ 31 വരെ പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.






