പ്ലസ് ടു കഴിഞ്ഞ ആളുകള്‍ക്ക് കേന്ദ്ര സർക്കാരില്‍ ജോലി നേടാൻ അവസരം. 2,536 ഒഴിവുകളാണ് നിലവില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കംബൈൻഡ് ഹയർ സെക്കന്ററി വെലല്‍ എക്സാമിനേഷന് അപേക്ഷിക്കാനാണ് അവസരം വന്നിരിക്കുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ഈ കംബൈൻഡ് ഹയർ സെക്കന്ററി വെലല്‍ എക്സാമിനേഷന് ഒക്ടോബർ 7 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്.പ്ലസ് ടു പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഓക്ടോബർ ഏഴിനകം ഫലം പുറത്തുവരണമെന്ന നിബന്ധനയുണ്ട്.
2026 ഓഗസ്റ്റ് 1ന് കണക്കാക്കി 18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. എസ്സി/എസ്ടി എന്നിങ്ങനെ സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവും മൂന്ന് വർഷമോ അതില്‍ അധികമോ സ്ഥിരം സർവീസുള്ള കേന്ദ്ര സർക്കാർ സിവിലിയൻ ജീവനക്കാർക്ക് പരമാവധി 40 വയസ് വരെ ഇളവും ലഭിക്കുന്നതായിരിക്കും.വിധവകള്‍ അല്ലെങ്കില്‍ വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകള്‍, പുനർവിവാഹം കഴിക്കാത്ത സ്ത്രീകള്‍ എന്നിവർക്ക് 35 വയസ് വരെയും ഇവർ എസ്സി എസ്ടി വിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ 40 വയസ് വരേയും ഇളവുണ്ട്.ലോവർ ഡിവിഷണല്‍ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ തസ്തികകളിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകള്‍, എസ്സി, എസ്ടി, എക്സ് സർവീസ് മാൻ എന്നിങ്ങനെ വിഭാഗക്കാർക്ക് ഫീസില്‍ ഇളവുണ്ട്.https://ssc.gov.in/login വഴിയോ 'മൈ എസ്എസ്സി' എന്ന മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.






