തിരുവനന്തപുരം: സംസ്ഥാനത്തെ തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. വൈദ്യുതി പ്രതിസന്ധി നേരിടാൻ ഒരുപാട് നടപടി എടുത്തുവെന്നും ഇതിന് കാരണം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ റദ്ദാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതിയുടെ ആവശ്യകത മുൻ വർഷങ്ങളേക്കാള്‍ കൂടി. ഇപ്പോള്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. ജനങ്ങളുടെ മേല്‍ അമിത ചാർജ് ഈടാക്കാതെ എല്ലാ മാർഗങ്ങളിലൂടെയും വൈദ്യുതി എത്തിക്കാൻ ശ്രമിക്കുകയാണ്. നിയന്ത്രണം കൃത്യമായി അറിയിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെടുമെന്നും കൂടുതല്‍ വൈദ്യുതി എത്തിച്ച് ഈ മാസം15 ഓടെ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






