മഞ്ചേശ്വരം:മുഖ്യമന്ത്രി വി.ഡി സതീശന് ഇന്ന് കാസര്‍കോട് ജില്ലയില്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ നേരില്‍ കാണും.
തങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യമന്തിയുടെ ശ്രദ്ധയില്പ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് ദുരിത ബാധിതര്‍.
നാലുവര്‍ഷമായി നിശ്ചലമായ റെമഡിയേഷന്‍ സെല്‍ പുനഃസംഘടിപ്പിച്ച് വീണ്ടും സജീവമാക്കുക, സൗജന്യ ചികിത്സയും മരുന്ന് വിതരണവും മുടങ്ങാതെ ലഭ്യമാക്കുക,
പുനരധിവാസം യാഥാര്‍ത്ഥ്യമാക്കുക തുടങ്ങി നിരവധി വിഷയങ്ങള്‍ ദുരിത ബാധിര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
കാസര്‍കോട് പുലിക്കുന്നിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലാണ് ദുരിത ബാധിതരും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച.
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ഇത് ആദ്യമായാണ് വി.ഡി സതീശന് കാസര്‍കോട് എത്തുന്നത്.






