കുറവിലങ്ങാട്: പുതിയ സർക്കാർ അധികാരമെറ്റെടുത്ത് ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനക്ഷേമ പ്രവർത്തനങ്ങള്‍ നടപ്പാക്കാൻ കഴിഞ്ഞതായി മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
ഇടത് സർക്കാർ തകർത്തെറിഞ്ഞ സമ്പദ് വ്യവസ്ഥയെ പുണരുജ്ജീവിപ്പിക്കാൻ സർക്കാർ ശ്രമിച്ചുവരികയാണെന്നും കെഎസ്എസ്പിഎ കടുത്തുരുത്തി നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് സിറിയക് ഐസക് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.കെ. സനല്‍ കുമാർ, ട്രഷറര്‍ ജോണി ജോസഫ്, സംസ്ഥാന പ്രസിഡന്റ് എം. പി . വേലായുധൻ, ജനറല്‍ സെക്രട്ടറി ടി. എസ് സലിം, ട്രഷറർ കെ.വി. മുരളി, വൈസ് പ്രസിഡന്റ് ജോർജ് പി. ഏബ്രഹാം, സെക്രട്ടേറിയറ്റ് മെംബർമാരായ കെ.ഡി. പ്രകാശൻ, പി. കെ. മണിലാല്‍ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികള്‍ : സിറിയക് ഐസക് -പ്രസിഡന്റ്, എം.കെ. സനല്‍കുമാർ - സെക്രട്ടറി, സി. എം. മോളി - ട്രഷറർ, എം. സി. സിന്ധു - വനിതാ ഫോറം പ്രസിഡന്റ്, സിസിലി സെബാസ്റ്റ്യൻ - സെക്രട്ടറി.





