തിരുവനന്തപുരം: മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രകളുടെ ചെലവ് ആര് വഹിച്ചെന്ന് വെളിപ്പെടുത്താതെ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി.
യുഡിഎഫ് സർക്കാർ വന്ന ശേഷം എട്ട് മന്ത്രിമാരാണ് സ്വന്തം നിലയില്‍ വിദേശയാത്ര നടത്തിയത്. മലപ്പുറം വിമാനയാത്രയുടെ സ്പോണ്സർ ആരെന്ന് ഇതുവരെ പറയാത്ത മുഖ്യമന്ത്രി സ്പോണ്‍സർഷിപ്പ് വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നില്ലെന്ന മറുപടിയാണ് നിയമസഭയില്‍ നല്‍കിയത്.
മലപ്പുറത്തേക്കുളള വിമാന യാത്രയുടെ സ്പോണ്‍സർഷിപ്പ് ചെലവ് ആരുടെ വകയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒന്നും രഹസ്യമല്ലെന്ന മറുപടി വി ഡിസതീശൻ നിയമസഭയില്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ഔദ്യോഗിക യാത്രാ ചെലവുകള്‍ സ്പോണ്സർ ചെയ്യുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ഇല്ല എന്ന മറുപടി. മുഖ്യമന്ത്രിയുടെ യാത്രക്ക് അഭ്യുദയകാംക്ഷികള്‍ സൗജന്യമായി വിമാനം നല്കാൻ തയ്യാറാകുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരമേറ്റ ശേഷം വിദേശയാത്ര നടത്തിയത് ഒൻപത് മന്ത്രിമാർ ആണ്. പി സി വിഷ്ണുനാഥിന്റെ ബഹ്റൈൻ, യുഎഇ സന്ദർശനം മാത്രമാണ് കൂട്ടത്തില്‍ ഔദ്യോഗികമായുള്ളത്. ഒ ജെ ജനീഷ്, കെ എം ഷാജി, രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, ബിന്ദുകൃഷ്ണ, ഷിബു ബേബി ജോണ്‍, വി ഇ അബ്ദുള്‍ ഗഫൂർ, ടി സിദ്ദിഖ് എന്നിവരുടെ യാത്രകള്‍ സ്വന്തം നിലയില്‍ ആണ്. എല്ലാം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയുമാണ്. എന്നാല്‍, സ്വകാര്യ സന്ദർശനങ്ങളുടെ ചെലവ് വഹിച്ചത് ആരെന്ന് മറുപടിയില്ല. സ്വന്തം നിലയിലെന്ന മറുപടി മാത്രമാണുള്ളത്.






