തിരുവനന്തപുരം: യു ഡി എഫ് കണ്‍വീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ പൂർണ്ണമായും പാർട്ടിക്ക് വിധേയനാണെന്നും വിമർശനങ്ങള്‍ക്ക് അതീതനല്ലെന്നും സതീശൻ പറഞ്ഞു.
രണ്ടു കയ്യും കൂട്ടിയിടിച്ചാലല്ലേ പാർട്ടിയില്‍ കലഹമുണ്ടാകൂ എന്നും തന്നില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
നയപരമായ കാര്യങ്ങളെല്ലാം പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനിക്കുന്നത്. പാർട്ടിയില്‍ വലുപ്പച്ചെറുപ്പമില്ലാതെ ആർക്കും വിമർശനം ഉന്നയിക്കാമെന്നും ഇതാണ് തന്റെ രീതി എന്നും സതീശൻ കൂട്ടിച്ചേർത്തു.






