ഇടുക്കി : പഴയ കൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച് കടത്തിയ കേസില്‍ മുൻ പൂജാരി അറസ്റ്റില്‍.
കൊല്ലം എഴുകോണ്‍ സ്വദേശി കെ യു മിഥുൻ ആണ് വണ്ടൻമേട് പോലീസിന്റെ പിടിയിലായത്. ജനുവരിയിലാണ് ഇടുക്കി പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തില്‍ മോഷണം നടന്നത്.
ഓഫീസ് മുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 59 ഗ്രാം ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ഫെബ്രുവരി പതിനാറാം തീയതി ക്ഷേത്രത്തിലെ ആവശ്യത്തിനായി സ്വണമെടുക്കാൻ അലമാര തുറന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം ഭരണസമിതി അറിയുന്നത്.
താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണ്ണം എടുത്തശേഷം പൂട്ടിയിരിക്കുകയായിരുന്നു.
തുടർന്ന് ഭരണ സമിതി വണ്ടൻമേട് പോലീസില്‍ പരാതി നല്കി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച പുലർച്ചെ മോഷ്ടാവിനെ പിടികൂടിയത്. കൊല്ലം ജില്ലയിലെ ഏഴുകോണ് നെടുവത്തൂർ അമ്പലത്തുംകാല സ്വദേശി കെ യു മിഥുൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി ആറാം തീയതി മുതല്‍ പതിനെട്ടാം തീയതി വരെ ഇയാള്‍ ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണ്ണം കൈക്കലാക്കിയത്. മോഷ്ടിക്കപ്പെട്ട സ്വർണത്തിന്റെ കുറച്ചു ഭാഗങ്ങള്‍ പല സ്വർണക്കടകളിലായി വില്‍ക്കുകയും പുതിയ സ്വർണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണം താക്കോല്‍ ഉപയോഗിച്ച് തുറന്ന് എടുത്തതിനാല്‍ കുറ്റം സെക്രട്ടറിക്ക് മേല്‍ ഒരു വിഭാഗം ചുമത്തി. തുടന്ന് സ്വന്തം കൃഷിയിടം വിറ്റ് 60 ഗ്രാം സ്വണം ക്ഷേത്രത്തിന് സ്വർണ്ണം വാങ്ങി നല്‍കിയിരുന്നു.
പല ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്ത മിഥുൻ കുണ്ടറ മഹാവിഷ്ണു ക്ഷേത്രത്തില്‍ ജോലി ചെയ്യവേയാണ് പോലീസിൻറഎ പിടിയിലായത്. അമ്മക്ക് ശസ്ത്രക്രിയ ഉണ്ടെന്ന് പറഞ്ഞാണ് കൊച്ചറ ക്ഷേത്രത്തില്‍ നിന്നും പോയത്. അറസ്റ്റിലായ പൂജാരി മിഥുനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






