കല്പറ്റ :കോഴിക്കോട്–മുത്തങ്ങ ദേശീയപാത 766 ചുരം ബൈപാസ് ഉൾപ്പെടെ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള ഡിപിആർ തയ്യാറാക്കൽ ടെൻഡർ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയും വയനാട് ചേംബർ ഓഫ് കൊമേഴ്സും മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കും നിവേദനം നൽകി.
ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പ്രതിനിധിസംഘം അറിയിച്ചു. വയനാട് എയർസ്ട്രിപ്പ് പദ്ധതി യാഥാർഥ്യമാക്കണമെന്ന ആവശ്യവും പ്രത്യേക നിവേദനത്തിലൂടെ ഉന്നയിച്ചു.






