തിരുവനന്തപുരം: വഞ്ചിയൂരില്‍ വഴിതർക്കത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.
കൈതമുക്ക് സ്വദേശി വിശാല്‍ ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പ്രതിയായ പ്രദീപ് ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.






