മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന നിലപാടില്‍ ഉറച്ചുനിന്ന് എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.
സുകുമാരൻ നായർ. മുഖ്യമന്ത്രിയുമായി നേരിട്ട് കാണാനുള്ള അവസരം ഇതിനകം നഷ്ടപ്പെട്ടതായും ഇനി ആരെയും കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി എന്നെ കാണുന്നത് ഇനി ഫോട്ടോയില്‍ മാത്രമായിരിക്കും. ബജറ്റിന്റെ തിരക്കുകളാണെങ്കില്‍ അത് അന്ന് തന്നെ പറയാമായിരുന്നു. ഇപ്പോള്‍ ന്യായീകരണങ്ങള്‍ പറയുന്നതില്‍ കാര്യമില്ല, സുകുമാരൻ നായർ പറഞ്ഞു. താൻ പറയാനിരുന്ന കാര്യങ്ങള്‍ ഇതിനകം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസ് നേതൃത്വം മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയപ്പോള്‍ ഓഫീസില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്കുള്ള കൃത്യമായ തീയതിയോ സമയമോ നല്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, സുകുമാരൻ നായർക്ക് അനുമതി നിഷേധിച്ചുവെന്ന വാർത്തകള്‍ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞത്






