തിരുവനന്തപുരം : പ്ലീഡര്‍ നിയമന വിവാദത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കാതെ മുഖ്യമന്ത്രി വിഡി സതീശന്. ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തിലെ കെഎഎസ്യു പ്രതിഷേധത്തെ തള്ളിയ മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെയാണ് പരാതി അറിയിക്കാന്‍ അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നു.
പരാമര്‍ശം പിന്‍വലിക്കണമെന്നും പ്ലീഡറായി എസ്എഫ്ഐ നേതാവിനെ നിയമിച്ച തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടാന്‍ കെഎസ്യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. പ്ലീഡര്‍ നിയമനത്തില്‍ കെഎസ്യുവിന് എന്തു കാര്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. വിഡി സതീശന്റെ പരിഹാസത്തിനെതിരെ കെഎസ്യു സംസ്ഥാന ഭാരവാഹികളുള്‍പ്പെടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനകത്തും അതൃപ്തിയുണ്ട്.
ഗവണ്മെന്റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ സംഘപരിവാറിന് വേണ്ടിയാണ് മുഖ്യമന്ത്രി കെഎസ്യുവിനെ അപമാനിച്ചതെന്നാണ് എസ്എഫ്ഐയുടെ പ്രതികരണം. സംഘപരിവാറുകാരനെ നിയമിച്ചതില്‍ കെഎസ്യുവിന് എന്ത് കാര്യമെന്ന് ചോദിച്ച മുഖ്യമന്ത്രി നാളെ യൂത്ത് കോണ്‍ഗ്രസിന് എന്ത് കാര്യമെന്ന് ചോദിക്കും. മറ്റന്നാള്‍ കെപിസിസിക്ക് എന്ത് കാര്യം എന്ന ചോദ്യം വരും. പിന്നീട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഖര്‍ഗേയ്ക്കും എന്ത് കാര്യം എന്ന് ചോദിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പരിഹസിച്ചു.






