കോട്ടയം: കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയും ആത്മപാട്ടുകൂട്ടവും വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി.
കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു.
കെ.പി.എൽ കൾച്ചറൽ സൊസൈറ്റി ചെയർമാനും നടനുമായ പ്രേംപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. എം.പി ജോർജ്, ആത്മ പ്രസിഡന്റ് ആർട്ടിസ്റ്റ് സുജാതൻ, ജോസ് പനച്ചിപ്പുറംകുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ്
ഡയറക്ടർ വി. ജയകുമാർ പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.സി വിജയകുമാർ, വൈസ് പ്രസിഡൻ്റ് ഉമ്മൻ സി വേങ്ങൽ ആത്മ സെക്രട്ടറി ബിനോയ് വേളൂർ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. തുടർന്നു ആത്മപാട്ടു കൂട്ടം വയലാർ ഗാനസന്ധ്യ അരങ്ങേറി.






