പാലക്കാട്: കാളവണ്ടിക്ക് ബൈക്ക് യാത്രക്കാരൻ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചുണ്ടായ തർക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലുണ്ടായ സംഭവത്തില്‍ കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്.
നെല്‍സണ്‍, ജെൻസണ് എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു .നെല്‍സണ്‍ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കില്‍ എത്തിയ ഷെഫീഖിന് വഴി നല്‍കിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.






