കോട്ടയം:പാലരുവി എക്സ്പ്രസ്സ് ട്രെയിനില്‍ മദ്യപിച്ച് ബഹളം വെച്ച യാത്രക്കാരനെ റെയില്‍വേ പൊലീസ് പിടികൂടി.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പാലരുവി എക്സ്പ്രസ്സിന്റെ ജനറല്‍ കമ്പാർട്ട്മെന്റിലായിരുന്നു സംഭവം.
സ്ത്രികളും കുട്ടികളും അടക്കമുള്ള യാത്രക്കാർ നിറഞ്ഞിരുന്ന ബോഗിയില്‍
കയറിയ ഇയാള്‍ കയ്യില്‍ മദ്യക്കുപ്പിയുമായി പരസ്യമായി മദ്യപിക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറി ബഹളമുണ്ടാക്കുകയുമായിരുന്നു.
നിലവില്‍ കോട്ടയം റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍.
ജനറല്‍ കമ്പാർട്ട്മെന്റുകളില്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചയെക്കുറിച്ചും പരിശോധനകളുടെ കുറവിനെക്കുറിച്ചും യാത്രക്കാർക്കിടയില്‍ ആശങ്കയുയർത്തുന്നതാണ് ഈ സംഭവം.






