ചങ്ങനാശേരി: ചങ്ങനാശേരി ജലോത്സവം നവം.എട്ടിന് മനയ്ക്കച്ചിറ എസി കനാലില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ വള്ളംകളി സംഘടിപ്പിക്കാനാണ് തീരുമാനം.
സംഘാടക സമിതി രൂപീകരിച്ചു. ജലോത്സവത്തോടനുബന്ധിച്ച് ടൂറിസം വാരാഘോഷവും സംഘടിപ്പിക്കും.
കെ.വി. ഹരികുമാര്‍ (പ്രസിഡന്റ് -ജനറല്‍ കണ്‍വീനര്‍), ജേക്കബ് ജോബ് (വൈസ് പ്രസിഡന്റ്), ആര്‍ട്ടിസ്റ്റ് ദാസ് (സെക്രട്ടറി), പി.എ. അബ്ദുള്‍സലാം (ജോയിന്റ് സെക്രട്ടറി), സിബി അറയ്ക്കത്തറ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് രൂപീകരിച്ചത്.






