തൃശൂർ : വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കൊലപ്പെടുത്തി. വിസ്മയ, മകൻ ദക്ഷ് എന്നിവരാണ് മരിച്ചത്. തെക്കിനിയേടത് വിജേഷ് ആണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്.
കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെ വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം വിജേഷ് നിലവിൽ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ്. മൃതദേഹങ്ങൾ വലപ്പാട് ദയ ആശുപത്രിയിലാണുള്ളത്.






