വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിലെ നിറയും പുത്തിരിയും ഓഗസ്റ്റ് മൂന്നിന് ആഘോഷിക്കും. രാവിലെ 5.40നും 6.20നും ഇടയിൽ നടക്കുന്ന ചടങ്ങിന് മേൽശാന്തി കാർമികത്വം വഹിക്കും.
ഇല്ലി, നെല്ലി, ചൂണ്ട, കടലാടി, ആൽ, മാവ്, പ്ലാവ്, ഇലഞ്ഞി, വെള്ളിപ്പാല, കരിക്കൊടി എന്നീ ഇലകൾക്കൊപ്പം നെൽക്കതിർ ചേർത്ത് ഒരുക്കുന്ന ജോലികൾ തുടങ്ങി. കിഴക്കേ ആനപ്പന്തലിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി അയ്യപ്പന്റെ നേതൃത്വത്തിലാണ് കതിരുകൾ തയ്യാറാക്കുന്നത്.
നിറപുത്തരി നാളിൽ പുന്നെല്ലുകൊണ്ടുള്ള നിവേദ്യവും ഉണ്ടായിരിക്കും. നിറപുത്തിരി പ്രമാണിച്ച് വെളുപ്പിന് 3.30ന് ക്ഷേത്രനട തുറക്കും. ഉച്ചശ്രീബലിക്കു ശേഷം എട്ടിന് അടയ്ക്കും. പ്രാതൽ 10ന് നടക്കും. വൈകീട്ട് പതിവ് രീതിയിൽ അഞ്ചിന് നട തുറക്കും.






