വെച്ചൂർ : വെച്ചൂരിൽ ഇടയാഴം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുൻവശത്തെ ബസ് കാത്തിരിപ്പുകേന്ദ്രം തകർച്ചാ ഭീഷണിയില്‍. വർഷങ്ങള്‍ക്ക് മുമ്പ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഷീറ്റുകള്‍ തകർന്ന് ഇരുമ്പ് തൂണുകള്‍ വളഞ്ഞ നിലയിലാണ് നിലവിൽ.
ആശുപത്രിയിലെത്തുന്ന രോഗികളും കോട്ടയം, ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരും കയറി നില്‍ക്കുന്നത് ഏതു നിമിഷവും ഈ പൊളിഞ്ഞു വീഴാറായ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് .
വീതി കുറഞ്ഞ റോഡിനോട് ചേർന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരു ഭാഗത്തു നിന്നുമെത്തുന്ന വലിയ വാഹനങ്ങള്‍ നിയന്ത്രണംതെറ്റി തട്ടുന്നുണ്ട്. അപകടഭീഷണി ഉയർത്തുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കി പുതിയത് നിർമിക്കണമെന്നാണ് നിലവിൽ നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.






