കോട്ടയം : ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പാൽ പരിശോധനാ പരിപാടിയുടെ ഉദ്ഘാടനം കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു.
ഓണക്കാലത്ത് വിപണിയിലെത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായാണ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ നിഷ വി. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.
ജിസാ ജോസഫ്, ശ്രീജ രാധാകൃഷ്ണൻ, ഒ.ബി. മഞ്ജു എന്നിവർ സംസാരിച്ചു.
കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിൽ പരിശോധനയ്ക്ക് സൗകര്യമുണ്ട്.






