കോട്ടയം : എൻസിപി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ മകൾ വർഷ വിജയൻ വിവാഹിതയായി. തിരുവനന്തപുരം അയിരുവീട്ടിൽ രാജീവ് കുമാറിന്റെയും വിദ്യ എംഎസിന്റെയും മകൻ അതുൽ പി രാജീവാണ് വരൻ.

മൂവാറ്റുപുഴ ജേക്കബ്സ് കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ വിരുന്നിൽ മുൻ മന്ത്രി എകെ ശശീന്ദ്രൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ്സ് കെ തോമസ്സ്, പിസി ചാക്കോ, എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വൻ, സുഭാഷ് പുഞ്ചക്കോട്ടിൽ,അഡ്വ.കെആർ രാജൻ, ജോസ് കുറ്റിയാനിമറ്റം, ബെന്നി മൈലാടൂർ, ടിവി ബേബി, റസാഖ് മൗലവി, വർക്കല ബി രവികുമാർ, പികെ രാജൻ മാസ്റ്റർ, അനിൽ കൂവപ്ലാക്കൽ, ചലച്ചിത്ര താരം ജയൻ ചേർത്തല മുരളി പുത്തൻവേലി, ജെയ്സൺ കൊല്ലപ്പള്ളി, അനന്തകൃഷ്ണൻ കുറിച്ചിത്താനം ജോർജ് മങ്കുഴിക്കരി, സജിമോൻ ചെരുവിൽ എന്നിവർ വധൂവരന്മാർക്ക് ആശംസകൾ നേർന്നു.






