ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും പൊലിസ് വിട്ടയച്ചു.
പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെ പൊലിസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.
തുടർന്ന് അദ്ദേഹത്തെ ബാരാഖംബ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
രാഹുലിനെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി.
ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ വിട്ടയച്ചത്.






