പാലക്കാട്: പാലക്കാട് ഡിവിഷന് വിഭജനത്തിനെതിരെ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിക്കും.
പാലക്കാട് റെയില്‍വേ ഡിവിഷന് ഓഫീസിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
എംപിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് പാലക്കാട് എം പി വികെ ശ്രീകണ്ഠന് കത്തയച്ചു.
തിരുവോണ നാളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പ്രതിഷേധം നടത്തുക.
യുഡിഎഫിലെ മുഴുവന്‍ എംപിമാരും സത്യാഗ്രഹ സമരത്തിന് എത്തും.
കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഗണന അംഗീകരിക്കില്ലെന്ന് എംപിമാര്‍ യോഗത്തില്‍ അറിയിച്ചു.
പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരം റെയില്‍വെ സ്റ്റേഷന് ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൈസുരൂ റെയില്‍വേ ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം
തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
മംഗലാപുരം ജംഗ്ഷന് റെയില്‍വെ സ്റ്റേഷന് ഒഴിവാക്കുന്നത് പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയ്ക്കും.
ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് എന്നും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
റെയില്‍വേ ബോര്‍ഡിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും പ്രതികരിച്ചിരുന്നു.
'വര്‍ഷങ്ങളായി പാലക്കാട് ഡിവിഷന്റെ പ്രധാന ഭാഗമായി പ്രവര്‍ത്തിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഈ ഭാഗങ്ങള്‍ ഒറ്റയടിക്ക് മറ്റൊരു ഡിവിഷനിലേക്ക് മാറ്റിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും.






