തിരുവനന്തപുരം: ഭരണത്തിലെത്തിയ ശേഷമുള്ള യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും.
ബോർഡ്, കോർപ്പറേഷൻ പുനഃസംഘടനയാവും പ്രധാന ഇനമെങ്കിലും പല വിഷയങ്ങളിലും ഘടകകക്ഷികൾക്കുള്ള അതൃപ്തിയും വിയോജിപ്പും ചർച്ചയാവും.
സര്‍ക്കാര്‍- പാര്‍ട്ടി ഏകോപനത്തിന് ഉന്നതാധികാര സമിതി എന്ന ആവശ്യവും മുന്നണിയിലുണ്ട്.
പ്രധാന ബോര്‍ഡുകളും കോര്‍പ്പറേഷനുകളുമാണ് ഘടകക്ഷികള്‍ ലക്ഷ്യമിടുന്നത്.
.ഭരണ പരിഷ്കാര കമ്മീഷന് വേണ്ടി മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവകാശവാദം ഉന്നയിക്കും.
കെടിഡിസിയിലും വനിതാ കമ്മീഷന് ചെയര്മാന് പദവിയിലേക്കും ചരടുവലി നടക്കുന്നുണ്ട്. പിഎസ്സിയിലും വൈദ്യുതി റെഗുലേറ്ററി കമ്മീഷനിലും വിവരാവകാശ കമ്മീഷനിലും കെഎഫ്സിയിലും ഘടകകക്ഷികള്‍ തമ്മില്‍ ചര്‍ച്ചയുണ്ടാകും.
ബോര്‍ഡ്, കോര്പ്പറേഷന് പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും.
ഘടകകക്ഷികളുമായി പ്രത്യേകം ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. കൂടുതല്‍ ബോര്‍ഡുകളും കോര്‍പ്പറേഷനും ആവശ്യപ്പെടാനാണ് ലീഗിന്റെ നീക്കം.
നയപരമായി തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ കൂടി യോഗത്തില്‍ ചര്‍ച്ചയായേക്കും.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചെങ്കിലും അത് വില്ക്കണമോ
എന്ന് തീരുമാനിക്കുന്നത് യുഡിഎഫ് ആയിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. പിഎം ശ്രീയില്‍ രാഷ്ട്രീയമായി എന്ത് തീരുമാനമെടുക്കും എന്നതും ശ്രദ്ധേയമാണ്.






