തിരുവനന്തപുരം: മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു.
മുന്‍ എംഎല്‍എ കെ. ശിവദാസന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ പി.ജെ. ജോയ്, ജോയ്
ഏബ്രഹാം, കെ. ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, വാക്കനാട് രാധാകൃഷ്ണന്, സി.എ. അജീര്‍ എന്നിവര്‍ അംഗങ്ങളാണ്.
മദ്യനയം എത്രയും പെട്ടെന്ന് രൂപീകരിക്കണമെന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ എക്സൈസ് മന്ത്രി എം. ലിജു ആവശ്യം ഉന്നയിച്ചിരുന്നു.
മദ്യനയം സംബന്ധിച്ച കേസിൽ ഈ മാസം 30ന് മുൻപ് സർക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.






