തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയില്‍ മേയർ വി വി രാജേഷ് ഉള്‍പ്പെടെ 3 പേർക്കെതിരെ കേസെടുത്തു.
വാഴോട്ടുകോണം കൗണ്‍സിലർ സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവർ ഉള്‍പ്പെടെ 3 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സിപിഎം നേതാവ് എസ് പി ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവില്‍ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മീഷണർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.






