മുണ്ടക്കയം: വണ്ടൻപതാലിലെ സ്വകാര്യ ഫാക്ടറിയിലെ മോഷണക്കേസിൽ പ്രതി പിടിയിൽ.
പനക്കച്ചിറ സ്വദേശിയായ പ്രതിയെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.
ആർ.പി.സി.ക്ക് സമീപം പ്രവർത്തിക്കുന്ന ഫാക്ടറിയിലാണ് മോഷണം നടന്നത്.
ഫാക്ടറിയിൽ മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ ഉടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് സംഘം ഫാക്ടറിയിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.
ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ പോലീസ്, മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.






