തിരുവനന്തപുരം: ഉത്സവ സീസണിലെയും അവധിക്കാലത്തെയും തിരക്ക് പരിഗണിച്ച് ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസ വാർത്തയുമായി ഇന്ത്യൻ റെയില്‍വേ.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടി.
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസാണ് ദക്ഷിണ റെയില്‍വേ നീട്ടിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളില്‍ നിന്ന് താമ്പരത്തേക്കും, ചെന്നൈ എഗ്മോറിലേക്കും സർവീസ് നടത്തുന്ന ട്രെയിനുകളുടെ സർവീസാണ് നീട്ടിയത്. ഈ മാസം അവസാനം സർവീസ് അവാസാനിപ്പിക്കേണ്ടിയിരുന്ന സർവീസുകളാണിവ.
ട്രെയിനുകളുടെ സർവീസ് നീട്ടിയതോടെ, സ്പെഷ്യല്‍ ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ്ങും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലൂടെ കടന്നുപോകുന്നതും മലയാളികള്‍ അടക്കമുള്ള സ്ഥിരം യാത്രക്കാർ ഏറെ ആശ്രയിക്കുന്നതുമായ റൂട്ടുകളിലാണ് റെയില്‍വേ സർവീസുകള്‍ ദീർഘിപ്പിച്ചത്.
വരാനിരിക്കുന്ന ദീപാവലിയും ശബരിമല മണ്ഡലകാലവും മറ്റ് ഉത്സവ സീസണുകളും പ്രമാണിച്ച് ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഈ തീരുമാനം വലിയ ഗുണകരമാകും.
സർവീസ് നീട്ടിയ ട്രെയിനുകള്‍
06110 തിരുവനന്തപുരം സെൻട്രല്‍ - താമ്പരം സ്പെഷ്യല്‍
06109 താമ്പരം - തിരുവനന്തപുരം സെൻട്രല്‍ സ്പെഷ്യല്‍
06045 ചെന്നൈ എഗ്മോർ - കന്യാകുമാരി സ്പെഷ്യല്‍
06046 കന്യാകുമാരി - ചെന്നൈ എഗ്മോർ സ്പെഷ്യല്‍
06017 ചെന്നൈ എഗ്മോർ - കൊല്ലം സ്പെഷ്യല്‍
06018 കൊല്ലം - ചെന്നൈ എഗ്മോർ സ്പെഷ്യല്‍
06121 ചെന്നൈ എഗ്മോർ - കൊല്ലം സ്പെഷ്യല്‍
06122 കൊല്ലം - ചെന്നൈ സെൻട്രല്‍ സ്പെഷ്യല്‍
സർവീസ് നീട്ടിയ ട്രെയിനുകളുടെ സമയക്രമം
ബുധനാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06110 തിരുവനന്തപുരം സെൻട്രല്‍ - താമ്പരം സ്പെഷ്യല്‍ നവംബർ നാവ്, 11 തീയതികളിലായി രണ്ട് സർവീസുകളാണ് അധികം നടത്തുക.
വ്യാഴാഴ്ചകളില്‍ ഓടുന്ന ട്രെയിൻ നമ്പർ 06109 താമ്പരം - തിരുവനന്തപുരം സെൻട്രല്‍ സ്പെഷ്യല്‍ ട്രെയിൻ നവംബർ അഞ്ച്, 12 തീയതികളിലായി രണ്ട് സർവീസുകള്‍ കൂടി നടത്തും.
ട്രെയിൻ നമ്പർ 06045 ചെന്നൈ എഗ്മോർ - കന്യാകുമാരി സ്പെഷ്യല്‍ ട്രെയിൻ ഒക്ടോബർ 30 മുതല്‍ നവംബർ 13 വരെയുള്ള വെള്ളിയാഴ്ചകളില്‍ മൂന്ന് സർവീസുകള്‍ നടത്തും.
ട്രെയിൻ നമ്പർ 06046 കന്യാകുമാരി - ചെന്നൈ എഗ്മോർ സ്പെഷ്യല്‍ ട്രെയിൻ നവംബർ ഒന്ന് മുതല്‍ 15 വരെ ഞായറാഴ്ചകളില്‍ മൂന്ന് സർവീസുകള്‍ നടത്തും.
ട്രെയിൻ നമ്പർ 06017 ചെന്നൈ എഗ്മോർ - കൊല്ലം സ്പെഷ്യല്‍ ട്രെയിൻ നവംബർ അഞ്ച്, 12 വ്യാഴാഴ്ചകളില്‍ രണ്ട് സർവീസുകള്‍ നടത്തും.
06018 കൊല്ലം - ചെന്നൈ എഗ്മോർ സ്പെഷ്യല്‍ ട്രെയിൻ നവംബർ 6, 13 തീയതികളില്‍ രണ്ട് സർവീസുകള്‍ നടത്തും.
06121 ചെന്നൈ എഗ്മോർ - കൊല്ലം സ്പെഷ്യല്‍ ട്രെയിൻ നവംബർ 7, 14 ശനിയാഴ്ചകളില്‍ രണ്ട് സർവീസുകള്‍ നടത്തും.
06122 കൊല്ലം - ചെന്നൈ സെൻട്രല്‍ സ്പെഷ്യല്‍ ട്രെയിൻ നവംബർ 8, 15 ഞായറാഴ്ചകളില്‍ രണ്ട് സർവീസുകള്‍ കൂടി നടത്തും.






