കോട്ടയം : കോട്ടയം ജില്ലയിലെ മൂലവട്ടത്ത് ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു. മൂലവട്ടം കീരിക്കാട് 56കാരനായ സജി ജോസഫാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറു മണിയോടെയാണ് സംഭവം. മൂലവട്ടം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കളരി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം.
മണിപ്പുഴയിലെ സിഐടിയു ഹെഡ് ലോഡ് തൊഴിലാളിയാണ്. മുൻ ഷാവാലാസ് ഗോഡൗണിലെ ചുമട്ട് തൊഴിലാളി കൂടിയാണ് സജി. മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.






