കുമരകം: കുമരകം 14ാം വാർഡിൽ കൃഷ്ണ വിലാസംതോപ്പ് പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന ലേക് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് നിർവഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ വച്ച് സഞ്ജു സാംസൺ നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദി അഭിലാഷിന് സ്വീകരണം നൽകി. ക്ലബ്ബിന്റെ അംഗത്വ വിതരണോൽഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ നിർവഹിച്ചു.
മധു കൃഷ്ണവിലാസം അധ്യക്ഷത വഹിച്ച ചടങ്ങിന് ബ്ലോക്ക് പഞ്ചായത്തംഗo അഡ്വ. വിഷ്ണു മണി , പഞ്ചായത്തംഗങ്ങളായ ജോഫി ഫെലിക്സ്, കെ.ജി. ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് വിജിൻ.കെ. വേണു ഗോപാൽ സ്വാഗതവും, സെക്രടറി അക്ഷയ് സുരേഷ് നന്ദിയും രേഖപ്പെടുത്തി.






