കോട്ടയം: കണ്ണൂരിൽ നിന്നും കോട്ടയത്തേക്ക് മലബാർ എക്സ്പ്രസിൽ ഇന്നലെ യാത്ര ചെയ്ത പന്നിമറ്റം സ്വദേശിനിയായ അധ്യാപിക ജയശ്രീയുടെ
നഷ്ടപ്പെട്ട സ്വർണ്ണമാല തിരികെ നൽകി മാതൃകയായി കോട്ടയത്തെ സഖി ഇൻഷുറൻസ്സ് സൊലൂഷൻ സ്ഥാപനം നടത്തുന്ന അഖി പി. ബി.
ഒളശ്ശ കോയിമഠത്ത് സുബിൻ്റെ ഭാര്യയാണ് അഖി.
കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് മലബാർ എക്സ്പ്രസിൽ യാത്ര
ചെയ്യുകയായിരുന്ന അഖിയുടെ സീറ്റിനടിയിൽ നിന്നാണ് മാല ലഭിക്കുന്നത്.
.മുൻപ് യാത്ര ചെയ്ത ഒരു യാത്രക്കാരിയുടെ മാല നഷ്ടപ്പെട്ട വിവരം ട്രെയിനിലുണ്ടായിരുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥർ വഴി നേരത്തെ അറിഞ്ഞിരുന്നതിനാൽ,
അഖി ഉടൻതന്നെ വിവരം ആർ.പി.എഫ് ഉദ്യോഗസ്ഥരെ അറിയിക്കുകയും, മാല കൈമാറുകയും ചെയ്തു.
തുടർന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മാല ജയശ്രീയുടെതാണെന്ന്
സ്ഥിരീകരിക്കുകയും ഉച്ചയോടെ അവർ സ്റ്റേഷനിലെത്തി മാല കൈപ്പറ്റുകയും ചെയ്തു.
ജയശ്രീ, അഖിയെ ഫോണിൽ വിളിച്ച് നേരിട്ട് നന്ദി അറിയിച്ചു.






