കോഴിക്കോട്: ഓണ്‍ലൈൻ സൈബർ സാമ്പത്തിക തട്ടിപ്പുകളും ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്കുന്ന സംഘങ്ങളെയും കണ്ടെത്താൻ കേരള പൊലീസ് നടത്തുന്ന പ്രത്യേക പരിശോധനയായ ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് പരിധികളില്‍ നടന്ന പരിശോധന നടന്നു.
പരിശോധനയില്‍ അഞ്ച് യുവതികള്‍ ഉള്‍പ്പെടെ 37 പേർക്കെതിരെ കേസെടുത്തു.
വിവിധ കേസുകളിലായി എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി പരിധിയില്‍ 14 ഉം റൂറല്‍ പരിധിയില്‍ 23 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അഞ്ച് യുവതികൾ ഉൾപ്പെടെ ആകെ 37 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് സിറ്റി പരിധിയിൽ 14 കേസുകളും റൂറൽ പരിധിയിൽ 23 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.
വിവിധ കേസുകളിലായി എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ കോഴിക്കോട് റൂറൽ മേഖലയിൽ 18 പേരെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്.
കമ്മീഷൻ വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകുന്നവർക്കെതിരെയാണ് പ്രധാനമായും നടപടിയെടുത്തത്. ചെക്കുകളും എടിഎം കാർഡുകളും ഉപയോഗിച്ച് തട്ടിപ്പ് പണം പിൻവലിക്കുന്ന സംഘങ്ങളെയും പരിശോധനയിൽ കണ്ടെത്തി.






