തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, ടാറ്റ നഗർ-എറണാകുളം ജങ്ഷൻ, മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്(16306) നവംബർ 03, 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 തീയതികളിൽ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.
ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.






