ന്യൂഡൽഹി:സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും ചേർന്ന് നടത്തിയ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ട ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നു.
ശനിയാഴ്ച രാവിലെ മുതൽ അടച്ചിട്ട 45 മെട്രോ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാണെന്ന് ഡൽഹി റെയിൽ മെട്രോ കോർപ്പറേഷൻ അറിയിച്ചു.
സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും ചേർന്ന് നടത്തിയ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടത്.
ശനിയാഴ്ച വൈകുന്നേരം ആറിന് സ്റ്റേഷനുകൾ തുറക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പെങ്കിലും നിയന്ത്രണം തുടർന്നു.
രാത്രി പത്ത് വരെ നിയന്ത്രണം തുടർന്നശേഷമാണ് മെട്രോ സ്റ്റേഷനുകൾ തുറക്കുന്നതായി ഡിഎംആർസി പ്രഖ്യാപിച്ചത്.






