ഗ്വാളിയാർ: മധ്യപ്രദേശിൽ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 മരണം.
ഗ്വാളിയാറിലെ ശീതല മാതാ ക്ഷേത്രത്തിന് സമീപം നിന്നവർക്ക് ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.
രണ്ട് പൊലീസുകാരടക്കം 29 ഓളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ആറുപേരുടെ പരിക്ക് ഗുരുതരമാണ്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആണ് സംഭവം.
നെല്ല് കയറ്റിവരികയായിരുന്ന ട്രക്ക് കുത്തനെ ഉള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ
നിയന്ത്രണം നഷ്ടപ്പെടുകയും പൊലീസ് ചെക്ക് പോയ്ൻ്റ് തകർത്ത് തീർത്ഥാടകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു.
അപകടത്തിൽ ക്ഷേത്രത്തിൻ്റെ ഗേറ്റും ചുറ്റുമതിലും തകർന്നു.
ഉടൻതന്നെ ആംബുലൻസ് അടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.






