തൃശ്ശൂർ : തൃശൂരിൽ ഒന്നരവയസുകാരൻ മരിച്ചത് ശ്വാസകോശത്തില്‍ അമരക്കായക്കുരു കുടുങ്ങി. പറപ്പൂക്കര തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില് റൂബി -അനു ദമ്പതികളുടെ മകന് ഏയ്ബലാണ് മരിച്ചത്. മിഠായി തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പറപ്പൂക്കര അസീസി മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാവിലെ കുട്ടി മിഠായി കഴിച്ചിരുന്നു. തൊണ്ടയില്‍ മിഠായി കുടുങ്ങിയന്നാണ് ആദ്യം കരുതിയത്.
എന്നാൽ പോസ്റ്റ്മോര്‍ട്ടത്തിലാണ് ശ്വാസകോശത്തില്‍ ഭക്ഷണത്തോടൊപ്പം അമരക്കുരു കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് പറപ്പൂക്കര സെന്റ് ജോണ്‍സ് നെപ്യുസാന് ഫൊറോന പള്ളി സെമിത്തേരിയില്‍ നടന്നു. സഹോദരന്: ആരോണ്‍.






