ആലപ്പുഴ: ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പുവാർഡ് തൈപ്പറമ്പ് വീട്ടില്‍ ടി എൻ കൃഷ്ണൻകുട്ടി (66) അന്തരിച്ചു.
1960ല്‍ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി ക്യാമറ ചലിപ്പിച്ചത്.
ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പെടെ എഴുപതിലേറെ സിനിമകളുടെ ഛായാഗ്രാഹകനായി.
തിക്കുറിശ്ശി സുകുമാരൻ നായർ, എം എം നേശൻ, പി ജെ ആന്റണി, ശശികുമാർ, എ ബി രാജ്, വേണി, കെ പി പിള്ള, കെ നാരായണൻ എന്നീ സംവിധായകരുടെ സിനിമകള്‍ക്ക് വേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
ഭാര്യ: ലളിതമ്മ, മക്കള്‍: ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ. സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍.






