മണർകാട്: അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ മണർകാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന അധ്യാപികയായ വെട്ടിക്കൂന്നേൽ ഏലിയാമ്മ ചാണ്ടി ടീച്ചറെ (ഓമന ടീച്ചർ) ആദരിക്കുന്ന ചടങ് K S S P A മണാർക്കാട് യൂണിറ്റ് പ്രസിഡന്റ് ഇ വി തോമസ് ഉദ്ഘടനം ചെയ്ത് പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.യോഗത്തിൽ സെക്രട്ടറി വത്സമ്മ മാത്യു ആശംസ കൾ അർപ്പിച്ചു.ചടങ്ങിൽ അംഗങ്ങളായ പി കെ എബ്രഹാം,മീനാ കെ തോമസ്,സൂസൻ പാലത്ര,എലിയമ്മ ഫിലിപ്പ് എന്നിവർ സംബന്ധിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെയും മാതൃകാപരമായ സേവനങ്ങളെയും മുൻനിർത്തിയാണ് ടീച്ചറെ ചടങ്ങിൽ ആദരിച്ചത്.






