രവി തേജയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തുലാഭാരം എന്നാണ് ചിത്രത്തിന്റെ പേര്. രവി തേജയുടെ കരിയറിലെ 78-ാമത് ചിത്രം കൂടിയാണ് തുലാഭാരം.
ഇന്ന് നടന്ന പൂജാ ചടങ്ങില്‍ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹൻ, അനശ്വര രാജൻ, തരുണ്‍ ഭാസ്കർ, ജെഡി ചക്രവർത്തി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബ്രിഡ്ജ് പ്രൊഡക്ഷൻസ്' ബാനറില്‍ ലക്ഷ്മണും ശ്രീനി റാവുവും ചേർന്നാണ് തുലാഭാരം നിർമിക്കുന്നത്. 2027 സമ്മർ റിലീസായി ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. തുലാഭാരം ഒരു ഹൊറർ കോമഡി ചിത്രമെന്നാണ് സൂചന. വിവേക് സാഗർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും വിവേക് ആത്രയയാണ്. സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
അതേസമയം, ഇരുമുടി എന്ന ചിത്രമാണ് രവി തേജയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം നിലവില്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് തുടരുകയാണ്. ഒരച്ഛൻ- മകള്‍ ബന്ധത്തിന്റെ വൈകാരികതയാണ് ഇരുമുടി പ്രേക്ഷകർക്ക് മുന്നില്‍ എത്തിച്ചത്. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മണ്, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശിവ നിർവാണ, നിർമാതാക്കള്‍: നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: വിഷ്ണു ശർമ, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ്, എഡിറ്റിങ്: പ്രവീണ്‍ പുഡി, സ്ക്രിപ്റ്റ് കോ-ഓർഡിനേറ്റർ: നരേഷ് ബാബു പി, കോ-ഡയറക്ടർ: സുരേഷ്, മേക്കപ്പ്: ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം: രാജേഷ്, പോസ്റ്റർ.






