തൃശൂര്‍: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് ഗുരുതര പരിക്ക്.
വീടിന്റെ വാതില്‍പ്പടിയില്‍ കളിക്കുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു.
അപ്പര്‍ പറളായി എസ്റ്റേറ്റ് പരിസരത്താണ് സംഭവം.
തേയിലത്തോട്ടത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഓടിയെത്തിയ പുലിയുടെ
ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
എസ്റ്റേറ്റ് സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഗുരുസ്വാമി-നാഗജ്യോതി ദമ്പതികളുടെ മകനാണ് ആക്രമിക്കപ്പെട്ടത്.
വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
നിരന്തരമായി പുലിശല്യമുള്ള പ്രദേശമാണിതെന്നും മുമ്പും സമാനമായ ആക്രമണങ്ങള്‍ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രദേശത്ത് വേണ്ടത്ര പ്രതിരോധ സംവിധാനങ്ങളോ വനംവകുപ്പിന്റെ കൃത്യമായ ഇടപെടലോ ഇല്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.






